സ്വാദിഖ് കുടുംബസഹായ നിധിയിലേക്ക് ‘രിസാല സ്‌റ്റഡി സർക്കിൾ’ തുക കൈമാറി

By Desk Reporter, Malabar News
Karanthur Markaz News
Ajwa Travels

കോഴിക്കോട്: സമസ്‌ത സെന്റർ ജീവനക്കാരൻ ആയിരുന്ന മുഹമ്മദ്‌ സ്വാദിഖിന്റ കുടുംബത്തെ സഹായിക്കാൻ രൂപീകരിച്ച നിധിയിലേക്ക് വിദേശ മലയാളികളായ മനുഷ്യസ്നേഹികളിൽ നിന്നും സ്വരൂപിച്ച തുക സംഘടനാ നേതൃത്വം ഏറ്റുവാങ്ങി. കേരള മുസ്‌ലിം ജമാഅത്ത് ആഹ്വാനം ചെയ്‌തതാണ് സ്വാദിഖ് കുടുംബ സഹായ നിധി.

രിസാല സ്‌റ്റഡി സർക്കിൾ പ്രവർത്തകരാണ് ഫണ്ട് സ്വരൂപിക്കാൻ നേതൃത്വം നൽകിയത്.കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി എന്നിവർ ചേർന്നാണ് പ്രവർത്തകരിൽ നിന്ന് ഫണ്ട് സ്വീകരിച്ചത്.

ചടങ്ങിൽ സംസ്‌ഥാന സെക്രട്ടറിമാരായ എ സൈഫുദ്ധീൻ ഹാജി, പ്രൊഫസർ യുസി അബ്‌ദുൽ മജീദ്, രിസാല സ്‌റ്റഡി സർക്കിൾ പ്രധിനിധികളായ അബ്‌ദുറഹ്‌മാൻ സഖാഫി ചെമ്പ്രശ്ശേരി, ഖാരിജത്ത്, അഹ്‌മദ്‌ ഷെറിൻ, അബ്‌ദുൽ അഹദ് സുഹൈൽ പാലക്കോട് എന്നിവർ പങ്കെടുത്തു.

Most Read: ഓൺലൈൻ ചൂതാട്ടം; നടൻ അജുവർഗീസ് ഉൾപ്പടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE