കർഷകരോട് അതിർത്തിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി

By Staff Reporter, Malabar News
Malabarnews_amarinder singh
അമരീന്ദർ സിംഗ്
Ajwa Travels

ചണ്ഡീഗഢ്: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. പഞ്ചാബിൽ നിന്നുള്ള കർഷകരോട് എത്രയും വേ​ഗം അതിർത്തിയിലേക്ക് മടങ്ങാൻ അമരീന്ദർ സിം​ഗ് ആവശ്യപ്പെട്ടു. നേരത്തേ കർഷക സമരം ഒത്തുതീർപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമരീന്ദർ സിം​ഗ് ഡൽഹിയിൽ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.

റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്‌ടർ റാലിയുമായി എത്തിയ കർഷകരും പൊലീസും തമ്മിൽ ഏറ്റമുട്ടിയിരുന്നു. ഉച്ചയോടെയാണ് ഡൽഹി ന​ഗരം യുദ്ധക്കളമായത്. സമാധാനപരമായി നീങ്ങിയ ട്രാക്‌ടർ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി.

പൊലീസ് സ്‌ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. അക്ഷരാര്‍ഥത്തില്‍ തെരുവു യുദ്ധമായി മാറുകയായിരുന്നു സമരം. കർഷക പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഡെൽഹി പൊലീസ് റോഡുകളും അതിർത്തികളും അടക്കുകയും ഇന്റർനെറ്റ് സംവിധാനം ഒഴിവാക്കുകയും ചെയ്‌തിരുന്നു.

Read Also: ഇന്റലിജൻസ് സമ്പൂർണ പരാജയം, സർക്കാർ എന്താണ് ചെയ്യുന്നത്?; സഞ്‌ജയ് റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE