റിപ്പബ്ളിക് ദിന സംഘർഷം; ഇടപെടില്ലെന്ന് സുപ്രീം കോടതി, സർക്കാരിനെ സമീപിക്കാൻ നിർദേശം

By Staff Reporter, Malabar News
Malabarnews_supreme court
Representational image
Ajwa Travels

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതി പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്ന വിഷയത്തിൽ ഇടപെടാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹരജികൾ പരിഗണിക്കാൻ വിസമ്മതിച്ചത്. ആവശ്യമെങ്കിൽ ഹരജിക്കാർക്ക് സർക്കാരിന് നിവേദനം സമർപ്പിക്കാമെന്നും കോടതി നിർദേശിച്ചു.

നിയമം അതിന്റെ വഴി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി പത്രത്തിൽ വായിച്ചു. അതിനർഥം അന്വേഷണം നടക്കുമെന്ന് തന്നെയാണെന്ന് ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഒരു വശം മാത്രമാവും കേൾക്കുകയെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ അത്തരം ആശങ്കകളുടെ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

Read Also: ഇന്ത്യ എന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം; സച്ചിൻ തെൻഡുൽക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE