മുംബൈ: ആഗോളതലത്തിൽ കര്‍ഷക സമരം സംസാര വിഷയമായതോടെ കേന്ദ്രസർക്കാർ ഒരുക്കിയ ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട’ ക്യംപയിനിൽ അണിചേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നും ആയിരുന്നു സച്ചിന്റെ ട്വീറ്റ്.
‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്‌ച ചെയ്യപ്പെടില്ല. പുറത്തു നിന്നുള്ളവര്‍ക്ക് കാഴ്‌ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
India’s sovereignty cannot be compromised. External forces can be spectators but not participants.
Indians know India and should decide for India. Let’s remain united as a nation.#IndiaTogether #IndiaAgainstPropaganda— Sachin Tendulkar (@sachin_rt) February 3, 2021
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചു കൊണ്ട് പോപ് ഗായിക റിഹാന്ന, പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് തുടങ്ങിയവരടക്കമുള്ള ആഗോള സെലിബ്രിറ്റികൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത് കേന്ദ്രസർക്കാറിന്റെ പ്രതിഛായക്ക് മങ്ങലേൽപിച്ചിരുന്നു. ഇതിന് തടയിടാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട’ ക്യംപയിൻ ഒരുക്കിയത്.
Read also: സംസ്‌ഥാനം മാലിന്യ മുക്‌തമാക്കാൻ നടപടികളുമായി യുപി; വൻതുക പിഴയായി ഈടാക്കും