ന്യൂഡെൽഹി: രാജ്യത്ത് റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി മുതൽ പൊതുസേവന കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇതോടെ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കൽ, നിലവിലുള്ളതു പരിഷ്കരിക്കൽ, ആധാറുമായി ബന്ധപ്പെടുത്തൽ തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും ഇനിമുതൽ പൊതുസേവന കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്താവുന്നതാണ്.
പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്ര ഭക്ഷ്യവിതരണ വകുപ്പ്, ഐടി, ഇലക്ട്രോണിക്സ് വകുപ്പുമായി ചേർന്ന് നടത്തുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. രാജ്യത്ത് നിലവിൽ 3.7 ലക്ഷം പൊതുസേവന കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്. കൂടാതെ കേരളത്തിൽ നിലവിൽ അക്ഷയ കേന്ദ്രങ്ങൾ വഴി നിലവിൽ റേഷൻ കാർഡ് പുതുക്കാൻ സൗകര്യമുണ്ട്.
നഷ്ടപ്പെട്ട റേഷൻകാർഡിന് പകരം കാർഡ് സംഘടിപ്പിക്കാനും, റേഷൻ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും, പരാതികൾ അറിയിക്കാനും പൊതുസേവന കേന്ദ്രങ്ങളിൽ സൗകര്യമുണ്ടാകും. റേഷൻ കാർഡില്ലാത്തവരെ കണ്ടെത്താനും അവർക്ക് സർക്കാർ സേവനങ്ങൾ ഉറപ്പാക്കാനും പുതിയ പരിഷ്കാരം വഴി കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
Read also: ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ







































