തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗങ്ങൾ അടങ്ങുന്ന കേന്ദ്രസംഘമാണ് സംസ്‌ഥാനത്ത് സിക സാഹചര്യം വിലയിരുത്തുന്നതിനായി എത്തുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കേന്ദ്രസംഘത്തിൽ ആരോഗ്യ വിദഗ്‌ധരും, വെക്‌ടർ രോഗ വിദഗ്‌ധരും ഉൾപ്പെടുന്നുണ്ട്. കൂടാതെ സംസ്‌ഥാനത്തെ നിലവിലെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
കേരളത്തിൽ ഇന്നലെയാണ് ആദ്യമായി സിക വൈറസ് സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 14 പേരിലാണ് രോഗബാധ കണ്ടെത്തിയത്. തുടർന്ന് സംസ്‌ഥാനത്തൊട്ടാകെ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
Read also : ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; പിന്തുണച്ച് ഡെൽഹി ഹൈക്കോടതി