തിരുവനന്തപുരം : കേരളത്തില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ബിജെപി നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാൻ നിന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമെന്നും, വ്യവസ്ഥാപിതമായ രീതിയില്‍ അന്വേഷണം നടത്തി സത്യം കണ്ടെത്താനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണത്തിനായി കൃത്യമായ രീതികളുണ്ട്. അത്തരം വ്യവസ്ഥാപിതമായ രീതികളിലൂടെയാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകേണ്ടത്. അല്ലാതെ ബിജെപി നേതാക്കള്‍ പറയുന്നത് പോലെ അവരുടെ ഇംഗിതം അനുസരിച്ചു പ്രവര്‍ത്തിക്കുകയല്ല കേന്ദ്ര ഏജന്‍സികള്‍ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം നടത്തുമ്പോള്‍ തെളിവുകള്‍ കണ്ടെത്താനും അവ നിയമത്തിന് മുന്നില്‍ നിരത്തി കുറ്റവാളികളെ കണ്ടെത്താനുമാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കേണ്ടത്. അതിന് വിപരീതമായി ബിജെപി നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് കഥകള്‍ മെനയുകയും, അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന വിവരങ്ങൾ അവര്‍ക്ക് ചോര്‍ത്തി നല്‍കുകയുമല്ല ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ശക്തമായ ആരോപണം ഉന്നയിച്ചു.
Read also : സർക്കാരിനെതിരായ അപവാദപ്രചരണം പ്രതിപക്ഷം അവസാനിപ്പിക്കണം; കാനം







































