തൃശൂർ: ചിമ്മിനി ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നു. അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്ടി പ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നത്. രാവിലെ 10 മണിക്ക് ശേഷം 5 സെന്റിമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് ജലം ഒഴുക്കി വിടുകയാണ്.
ഷട്ടറുകൾ തുറക്കുന്നത് മൂലം കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും, ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
Read Also: ‘മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, കൊല്ലുമെന്ന് ഭീഷണി’; പള്ളിയോടം വിവാദത്തിൽ നിമിഷ







































