വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി; തിരച്ചിൽ

By Trainee Reporter, Malabar News
Walayar Dam
Ajwa Travels

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ രണ്ടു വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ധനലക്ഷ്‌മി കോളേജിലെ വിദ്യാർഥികളായ നാമക്കൽ സ്വദേശി ഷൺമുഖം(19), പൊള്ളാച്ചി സ്വദേശി തിരുപ്പതി(18) എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണ്. വാളയാർ ഡാമിലെ തമിഴ്‌നാട് നവക്കരയിലുള്ള മാവുത്താംപടിയിൽ ഇന്ന് ഉച്ചക്ക് 12നാണ് അപകടം.

തമിഴ്‌നാട്ടിൽ നിന്നും വാളയാർ ഡാം കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. സംഘത്തിലെ മൂന്ന് പേരാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. മൂവരും ഒഴുക്കിൽപ്പെട്ടെങ്കിലും ഒരാൾ രക്ഷപ്പെട്ടു. മറ്റു സുഹൃത്തുക്കളാണ് ഒരാളെ രക്ഷപ്പെടുത്തിയത്. രണ്ടുപേർ മുങ്ങിപ്പോവുകയായിരുന്നു. പോലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.

Most Read| പ്രതിപക്ഷം വികസന വിരോധികൾ; അഴിമതിയും കുടുംബാധിപത്യവും ഇന്ത്യ വിടണമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE