‘മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, കൊല്ലുമെന്ന് ഭീഷണി’; പള്ളിയോടം വിവാദത്തിൽ നിമിഷ

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്ത നവമാദ്ധ്യമ താരം നിമിഷയ്‌ക്കെതിരെ സൈബർ ആക്രമണം കനക്കുന്നു. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത ചിത്രം പിൻവലിച്ചിട്ടും മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് നിമിഷ പറയുന്നു. ഫോണിൽ നിരന്തരം കോളുകൾ വരുന്നു. ആരൊക്കെയാണ് വിളിക്കുന്നതെന്ന് പോലും അറിയില്ല. ക്ഷേത്രത്തിൽ പോയി പരിഹാരം ചെയ്യാനും തയ്യാറാണെന്ന് പറഞ്ഞിട്ടും ഭീഷണി തുടരുകയാണ്. പുറത്തിറങ്ങാൻ പറ്റാത്ത അവസ്‌ഥയാണെന്നും നിമിഷ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായാണ് നിമിഷയുടെ ഫോട്ടോ വിവാദമായത്. നിമിഷയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡണ്ട് കെഎസ്‌ രാജൻ, സെക്രട്ടറി പാർഥസാരഥി ആർ പിള്ള എന്നിവർ അറിയിച്ചിരുന്നു. പള്ളിയോടങ്ങളിൽ സ്‌ത്രീകൾ കയറാൻ പാടില്ലെന്നും നിമിഷ ചെരുപ്പിട്ടാണ് കയറിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം. വ്രതശുദ്ധിയോടെയാണ് പുരുഷൻമാർ പള്ളിയോടങ്ങളിൽ കയറുന്നതെന്നാണ് സേവാസംഘത്തിന്റെ വാദം.

നദീതീരത്തോട് ചേർന്ന് പള്ളിയോട പുരകളിലാണ് പള്ളിയോടങ്ങളെല്ലാം സൂക്ഷിക്കുന്നത്. ഇവിടെ ആരും പാദരക്ഷകൾ ഉപയോഗിക്കാറില്ല. മാത്രമല്ല, ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്‌ഥതയിലുള്ളതാണ്. ഇവരുടെ അനുമതിയില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും കയറാൻ പാടില്ലെന്നും സേവാസംഘം പറയുന്നു.

ഓണത്തിന് മുൻപാണ് നിമിഷയുടെ ഫോട്ടോഷൂട്ട് നടന്നത്. ഫോട്ടോഗ്രാഫർ പറഞ്ഞതനുസരിച്ചാണ് ക്ഷേത്രത്തിനടുത്തുള്ള പുഴക്കരയിലേക്ക് പോയത്. അവിടെ ഷെഡിൽ വള്ളം കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. അതിൽ കയറിനിന്നാണ് ഫോട്ടോ എടുത്തത്. വള്ളത്തിൽ കയറരുതെന്നോ അത് പള്ളിയോടമാണെന്നോ അറിവുണ്ടായിരുന്നില്ല. സ്‌ത്രീകൾ കയറാൻ പാടില്ലെന്നോ ചെരുപ്പിടാൻ പാടില്ലെന്നോ ഉള്ള ബോർഡും അവിടെ ഉണ്ടായിരുന്നില്ല; നിമിഷ പറഞ്ഞു.

ഫോട്ടോ എടുത്ത് ഒരു മാസത്തിന് ശേഷമാണ് അത് എഡിറ്റ് ചെയ്‌ത്‌ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്യുന്നത്. ഫോട്ടോ പോസ്‌റ്റ്‌ ചെയ്‌തതിന്‌ പിന്നാലെ പള്ളിയോടത്തിൽ കയറാൻ പാടില്ലെന്നും ഫോട്ടോ ഇടാൻ പാടില്ലെന്നും ഫോട്ടോഗ്രാഫർ ഉണ്ണി വിളിച്ചുപറഞ്ഞു. ഇതനുസരിച്ച് ഉടൻ തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്‌തിരുന്നു. പിന്നാലെ ആക്ഷേപിക്കുന്ന കമന്റുകളാണ് ഫേസ്‌ബുക്കിലടക്കം വന്നുകൊണ്ടിരിക്കുന്നത്.

മാദ്ധ്യമ പ്രവർത്തകരാണെന്നും പോലീസ് സ്‌റ്റേഷനിൽ നിന്നാണെന്നും പറഞ്ഞ് നിരവധി കോളുകൾ വരുന്നുണ്ട്. വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്. കുടുംബാംഗങ്ങളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നു. പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ പോലും പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നിമിഷ.

തിരുവല്ല പോലീസ് സ്‌റ്റേഷനിൽ പലതവണ വിളിച്ചെങ്കിലും ആരും എടുക്കുന്നില്ല. ഹിന്ദുവിശ്വാസിയായ ഒരു പെൺകുട്ടിയാണ് എന്ന പരിഗണന പോലുമില്ലാതെയാണ് സൈബർ ആക്രമണം നടക്കുന്നതെന്നും നിമിഷ പറഞ്ഞു.

Also Read: മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനും ശ്രമം, ജീവനോടെ കുഴിച്ചുമൂടി; അരുംകൊല ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE