ന്യൂഡെൽഹി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്‌ച നടത്തിയത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങള്‍ വൈദ്യുതി ക്ഷാമം അനുഭവിക്കുന്നുണ്ട്.
എന്‍ടിപിസി ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു. ഡെല്‍ഹിയടക്കം വിവിധ സംസ്‌ഥാനങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പല സംസ്‌ഥാനങ്ങളിലും അനൗദ്യോഗിക പവര്‍കട്ട് തുടരുന്നുണ്ട്. രാജ്യത്ത് കല്‍ക്കരിക്ക് കനത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. അന്താരാഷ്‌ട്ര വിപണിയില്‍ കല്‍ക്കരി വില കുതിച്ചുയരുകയും ചെയ്‌തിട്ടുണ്ട്.
Read Also: റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ കോവിഷീൽഡിന്റെ കോപ്പിയെന്ന് ആരോപണം







































