125 പവൻ ആഭരങ്ങളുമായി നവവധു ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി

By Trainee Reporter, Malabar News
Complaint that the newly bride left the place
Ajwa Travels

കാസർഗോഡ്: ഉദുമയിൽ നവവധു 125 പവൻ ആഭരങ്ങളുമായി ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി. കളനാട്ട് നിന്ന് പൂച്ചക്കാട്ടെക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് 125 പവൻ ആഭരങ്ങളുമായി കാസർഗോഡ് സന്തോഷ് നഗറിലെ സുഹൃത്തുമായി സ്‌ഥലം വിട്ടത്. സംഭവത്തിൽ യുവതിക്കും സുഹൃത്തിനുമെതിരെ ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകി.

അതിരാവിലെ ഭർതൃവീടിന്റെ സമീപത്ത് നിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ കർണാടകയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ ചുമതലയുള്ള ബേക്കൽ പോലീസ് ഇൻസ്‌പെക്‌ടർ യുപി വിപിൻ പറഞ്ഞു.

Most Read: പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE