ആലപ്പുഴ: ആർഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന അയോധ്യാ ക്ഷേത്ര നിര്‍മാണ ധനസമാഹരണം ഉൽഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ് പരിപാടി ഉൽഘാടനം ചെയ്ത് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
ചേര്‍ത്തലയിലെ പള്ളിപ്പുറത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡണ്ട് കൂടിയാണ് രഘുനാഥപിള്ള. ഉൽഘാടനം നിര്‍വഹിച്ചത് ശരിയാണെന്നും ക്ഷേത്ര പ്രസിഡണ്ട് എന്ന നിലയിലാണ് താന്‍ അത് ചെയ്തതെന്നും ആണ് രഘുനാഥ പിള്ളയുടെ വിശദീകരണം. ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് തനിക്കെതിരേ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ക്ഷേത്ര മേല്‍ശാന്തിക്ക് സംഭാവന കൈമാറിക്കൊണ്ടാണ് അദ്ദേഹം ഉൽഘാടനം ചെയ്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസിന് അകത്തും പുറത്തും വിഷയം വിവാദമായിട്ടുണ്ട്.
Also Read: എല്‍ഡിഎഫ് വിടണമെന്ന് മാണി സി കാപ്പന്; എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷം







































