ഭോപാല്‍: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരവെ മധ്യപ്രദേശിൽ കാലിയായ ഓക്‌സിജൻ സിലിണ്ടറുകളുമായി കോണ്‍ഗ്രസ് എംഎല്‍എമാർ പ്രതിഷേധിച്ചു. ഭോപാലില്‍ മഹാത്‌മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിലായിരുന്നു എംഎല്‍എമാർ കുത്തിയിരിപ്പ് സമരം നടത്തിയത്. പിസി ശര്‍മ, ജിതു പട്വാരി, കുനാല്‍ ചൗധരി തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്
സംസ്‌ഥാനത്ത് ആരോഗ്യ സേവനങ്ങള്‍ മോശമാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. ഓക്‌സിജന്‍ സൗകര്യം ഇല്ലാത്തതിനാൽ ആശുപത്രികളിൽ പുതിയ രോഗികൾക്ക് പ്രവേശനം നിഷേധിക്കുന്നു എന്ന് ജിതു പട്വാരി എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. 43,539 പേരാണ് മധ്യപ്രദേശില്‍ നിലവില്‍ ചികിൽസയിലുള്ളത്.
Read also: ബിജെപിക്ക് വോട്ട് ചെയ്യരുത്; യുപി ജനതയോട് കർഷകർ







































