ബിജെപിക്ക് വോട്ട് ചെയ്യരുത്; യുപി ജനതയോട് കർഷകർ

By Syndicated , Malabar News
farmers protest
Representational image
Ajwa Travels

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍. തങ്ങൾക്ക് രാഷ്‌ട്രീയം ഇല്ല, എന്നാൽ ഒരാൾ പോലും ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് അഭ്യർഥനയെന്ന് കിസാൻ യൂണിയൻ പറഞ്ഞു.

‘യുപിയിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് പറയുമ്പോൾ, ബികെയു ഒരു രാഷ്‌ട്രീയ സംഘടനയല്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നില്ല, എന്നാല്‍ ബിജെപിക്കൊഴികെ മറ്റേതെങ്കിലും പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. ബിജെപി പിന്തുണക്കുന്ന സ്‌ഥാനാര്‍ഥികളൊഴികെ ആര്‍ക്കെങ്കിലും ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണം’, ബികെയു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളില്‍ കര്‍ഷക സംഘടന പ്രതിനിധികളെത്തി ബിജെപിക്ക് വോട്ട്ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

Read also: യുവാവിന് നൽകിയത് വ്യത്യസ്‌ത വാക്‌സിനുകൾ; പാർശ്വഫലം ഉണ്ടാവില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE