കോവിഡ് രൂക്ഷം; കാലിയായ ഓക്‌സിജൻ സിലിണ്ടറുകളുമായി എംഎല്‍എമാരുടെ പ്രതിഷേധം

By Syndicated , Malabar News
Cong_MLA
Ajwa Travels

ഭോപാല്‍: കോവിഡ്​ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരവെ മധ്യപ്രദേശിൽ കാലിയായ ഓക്‌സിജൻ സിലിണ്ടറുകളുമായി കോണ്‍ഗ്രസ് എംഎല്‍എമാർ പ്രതിഷേധിച്ചു. ഭോപാലില്‍ മഹാത്‌മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിലായിരുന്നു എംഎല്‍എമാർ കുത്തിയിരിപ്പ് സമരം നടത്തിയത്. പിസി ശര്‍മ, ജിതു പട്​വാരി, കുനാല്‍ ചൗധരി തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്

സംസ്‌ഥാനത്ത്‌ ആരോഗ്യ സേവനങ്ങള്‍ മോശമാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. ഓക്‌സിജന്‍ സൗകര്യം ഇല്ലാത്തതിനാൽ ആശുപത്രികളിൽ പുതിയ രോഗികൾക്ക് പ്രവേശനം നിഷേധിക്കുന്നു എന്ന് ജിതു പട്​വാരി എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് രേഖപ്പെടുത്തിയത്. 43,539 പേരാണ് മധ്യപ്രദേശില്‍ നിലവില്‍ ചികിൽസയിലുള്ളത്.

Read also: ബിജെപിക്ക് വോട്ട് ചെയ്യരുത്; യുപി ജനതയോട് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE