കൊച്ചി: സംസ്ഥാനത്ത് പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി മുതൽ 1006.50 രൂപയാകും. കഴിഞ്ഞ ആഴ്ച വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു.
103 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നത്. ഇതോടെ കൊച്ചിയിലെ വില 2359 രൂപയായി. നാല് മാസത്തിനിടെ 365 രൂപയാണ് വർധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ല് ഒടിക്കാൻ ഗാർഹിക സിലിണ്ടറിന് വീണ്ടും വില കൂട്ടിയത്. വിലക്കയറ്റത്തിനും ഇന്ധന വിലയും നട്ടം തിരിയുന്ന ജനങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഗാർഹിക വില വർധനയും.
Most Read: കോവിഡ്; സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ സ്പെഷ്യൽ അവധിക്ക് അർഹത









































