കോവിഡ്; സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ സ്‌പെഷ്യൽ അവധിക്ക് അർഹത

By Trainee Reporter, Malabar News
Covid; Government employees
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സർക്കാർ ജീവനക്കാർ 14 ദിവസത്തെ സ്‌പെഷ്യൽ കാഷ്വൽ അവധിക്ക് അർഹരാണെന്ന് ദേശീയ ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്. പ്രാഥമിക സമ്പർക്കം മൂലം ക്വാറന്റെയ്‌നിൽ പ്രവേശിച്ചതിന് 7 ദിവസവും തുടർന്ന് കോവിഡ് പോസിറ്റീവ് ആയാൽ 7 ദിവസവും ചേർത്താണ് 14 ദിവസത്തെ സ്‌പെഷ്യൽ കാഷ്വൽ അവധി ലഭിക്കുക.

മുൻപ് അവധിക്ക് അപേക്ഷിച്ചവർക്കാണ് ഇത് ബാധകം. കോവിഡ് നെഗറ്റീവ് ആയ ശേഷം വിശ്രമം നിർദ്ദേശിച്ചു വീട്ടിൽ ചികിൽസ തുടരുന്നവർ അവധിക്കായി സ്വകാര്യ ആശുപത്രികളിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സ്വീകരിക്കില്ല.

ആശുപത്രിയിൽ തന്നെ ചികിൽസ തുടർന്നെന്ന സർക്കാർ ഡോക്‌ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രം ആ കാലയളവിലേക്ക് അവധി അനുവദിക്കുമെന്നും ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

Most Read: പിണറായി സർക്കാർ ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുന്നു; ജെപി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE