ന്യൂഡെൽഹി: സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് തദ്ദേശീയ വാക്‌സിനായ കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തിയുണ്ടെന്ന് ഐസിഎംആർ. അതിനാലാണ് കൊവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന് മാസം വരെ ഇടവേള നൽകിയതെന്ന് ഐസിഎംആർ വ്യക്‌തമാക്കി.
മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം അടുത്ത ഡോസ് എടുക്കുന്നത് മികച്ച ഫലം നൽകും. എന്നാൽ, കൊവാക്‌സിന്റെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. ആദ്യ ഡോസ് കൊണ്ട് മാത്രം മികച്ച ഫലം ലഭിക്കില്ലെന്നും ഉടൻ തന്നെ രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്താലേ പൂർണ ഫലപ്രാപ്‌തി ലഭിക്കുകയുള്ളൂവെന്നും ഐസിഎംആർ വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെയാണ് കൊവിഷീല്‍ഡിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം നീട്ടിയത്. നേരത്തെ ആറു മുതല്‍ എട്ടാഴ്‌ച വരെയാണ് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സമയപരിധിയായി നിശ്‌ചയിച്ചിരുന്നത്. ഇതാണ് 12 മുതല്‍ 16 ആഴ്‌ച വരെയായി നീട്ടിയത്. എന്നാൽ കൊവാക്‌സിന്റെ കാര്യത്തിൽ ഈ നയം പിന്തുടരാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഐസിഎംആർ തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നത്.
Read Also: കോവിഡിന്റെ ഇന്ത്യൻ വകഭേദം; ഒരാഴ്‌ച കൊണ്ട് യുകെയിൽ ഇരട്ടിയായി