ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 19,556 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,00,75,116 ആയി. അതേസമയം 30,376 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 2,92,518 സജീവ കോവിഡ് കേസുകളാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 96,36,487 പേരാണ് രാജ്യത്ത് ഇതുവരെയായി രോഗമുക്‌തി നേടിയത്. അതേസമയം 1,46,111 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്‌ടമാവുകയും ചെയ്‌തു. 24 മണിക്കൂറിനിടെ 301 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് ഡിസംബര്‍ 21 വരെ 16,31,70,557 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 10,72,228 സാമ്പിളുകള്‍ തിങ്കളാഴ്‌ച മാത്രം പരിശോധിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കേസുകള്‍ ഉള്ളത് മഹാരാഷ്‌ട്രയാണ്. കേരളത്തില്‍ 60,670 സജീവ കോവിഡ് കേസുകളാണുള്ളത്.
അതേസമയം രാജ്യത്തെ രോഗമുക്‌തി നിരക്ക് 95.53 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: ഒടുവിൽ നീതി; അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാര്‍, ശിക്ഷാവിധി നാളെ