തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിന് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രോഗം സ്‌ഥിരീകരിച്ച വ്യക്‌തിയുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്ന ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്.
മന്ത്രിമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കും കോവിഡ് ബാധ കണ്ടെത്തുന്നത് സര്‍ക്കാരിന് ആശങ്കയാകുന്നുണ്ട്. മൂന്നിലധികം തവണയാണ് മുഖ്യമന്ത്രി സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് സ്വയം നിരീക്ഷണത്തില്‍ പോയത്.
മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ഐസക്, വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. സുനില്‍ കുമാര്‍ ഒഴികെയുള്ളവര്‍ രോഗം ഭേദമായി നിരീക്ഷണത്തിലാണ്. കേരളത്തില്‍ രോഗ ബാധ വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതും അതിനൊപ്പം രോഗപ്രതിരോധ രംഗത്ത് കര്‍മ നിരതരായവരില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നതും സര്‍ക്കാരിന് വെല്ലുവിളിയാണ്.
Read Also: സ്ഥിതി ഗുരുതരം, നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍









































