സ്ഥിതി ഗുരുതരം, നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍; മേയർ

By Desk Reporter, Malabar News
mayor-K-Sreekumar_2020-Sep-28
കെ ശ്രീകുമാർ, തിരുവനന്തപുരം മേയർ
Ajwa Travels

തിരുവനന്തപുരം: ജില്ലയിൽ സ്ഥിതി ​ഗുരുതരമാണെന്ന് മേയർ കെ ശ്രീകുമാർ. ജനങ്ങൾ കൃത്യമായി നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍ ഏർപ്പെടുത്തേണ്ടി വരുമെന്നും മേയർ പറഞ്ഞു. തലസ്ഥാന ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്‌ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.

ലോക് ഡൗണ്‍ ഇളവുകൾ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകൾ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. വീട്ടിൽ നിരീക്ഷത്തിലുള്ളവരെ കൃത്യമായി നിരീക്ഷിക്കുന്നതിന് ഉൾപ്പടെ നടപടിയെടുക്കുമെന്നും മേയർ വ്യക്‌തമാക്കി.

Also Read:  ലൈഫ് മിഷന്‍; സിബിഐ അന്വേഷണവും സ്വപ്‌നയിൽ തുടങ്ങും

സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്നത് തിരുവനന്തപുരം ജില്ലയിലായിരുന്നു. ഒരാഴ്‌ചക്കിടെ 6,550 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളിൽ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്. ഇന്നലെ 853 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, ഇതിൽ 822ഉം സമ്പർക്ക രോഗികളാണ്‌. 434 പേർ രോഗമുക്‌തി നേടുകയും ചെയ്‌തു. ആകെ രോഗികളുടെ എണ്ണാം പതിനായിരത്തോട് അടുക്കുമ്പോൾ നിലവിൽ 45 ശതമാനം രോഗികളും വീടുകളിലാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE