ലൈഫ് മിഷന്‍; സിബിഐ അന്വേഷണവും സ്വപ്‌നയിൽ തുടങ്ങും 

By Staff Reporter, Malabar News
Swapna suresh, sandeep_2020-Sep-15
Ajwa Travels

കൊച്ചി: ലൈഫ് മിഷന്‍ വിവാദത്തിലും അന്വേഷണം സ്വപ്‌നയില്‍ നിന്ന് ആരംഭിക്കാന്‍ സിബിഐ തീരുമാനം. ഇതിന്റെ ഭാഗമായി സ്വപനയേയും സന്ദീപ് നായരേയും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ വൈകാതെ സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന സിബിഐ സംഘം സ്വപ്‌നയെ ഉന്നം വെക്കുന്നത് നിര്‍ണായക തെളിവുകള്‍ ലക്ഷ്യമിട്ടാണ്.

കേസിലെ ഒന്നാം പ്രതി കരാര്‍ ഏറ്റെടുത്ത യുണീടാക് കമ്പനിയുടമ സന്തോഷ് ഈപ്പനാണ്. സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌ന ഇടപാടിലൂടെ കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ട് കോണ്‍സല്‍ ജനറല്‍ നേരിട്ട് യുണീടാകുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ലൈഫ് മീഷനെ മാറ്റി നിര്‍ത്തുകയും ചെയ്‌തു. ഇതുള്‍പ്പെടെ പല വിഷയങ്ങളിലും ചട്ടലംഘനം നടന്നതായി സിബിഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റുമായി അടുത്ത ബന്ധമുള്ള സ്വപ്‌നയുടെ പങ്ക് ഇതില്‍ നിര്‍ണായകമാണ് എന്ന് സിബിഐ കരുതുന്നു.

Read Also: പാലാരിവട്ടം പാലം; പുനര്‍നിര്‍മ്മാണ ജോലികള്‍ ഇന്ന് മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE