തിരുവനന്തപുരം: ഡിസംബർ മുതലുള്ള കോവിഡ് മരണത്തിന്റെ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യത സൂക്ഷിച്ച് കൊണ്ടാകും കണക്കുകള്‍ പ്രസിദ്ധീകരിക്കുകയെന്നും പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് പരാതി നല്‍കാമെന്നും മന്ത്രി അറിയിച്ചു. ജൂൺ 16ന് ശേഷമുള്ള മുഴുവൻ കോവിഡ് മരണങ്ങളും 24 മണിക്കൂറിനകം റിപ്പോർട് ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രേഖകളില്ലാത്തത് മൂലം ഒഴിവാക്കിയ കോവിഡ് മരണങ്ങൾ കൂടി എണ്ണത്തിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് മരണക്കണക്കുകൾ മറച്ചുവെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Also Read: ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ചികിൽസ നീട്ടി





































