ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കുറയുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന രോഗ ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം.
ഇന്നലെ 45,903 പേര്‍ക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടയില്‍ 490 പേരാണ് മരണപ്പെട്ടത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. ഇതുവരെ 126,611 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്.
ഇന്നലെ മാത്രം 49,082 രോഗം ഭേദമായെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ദിവസേന ഉണ്ടാകുന്ന കോവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം. ഒക്‌ടോബർ 15 കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നു.
Read Also: ബിഹാറിൽ ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; കൂറുമാറ്റം തടയാൻ മുന്നൊരുക്കവുമായി കോൺഗ്രസ്