ബെയ്‌ജിംഗ്: ചൈനീസ് നഗരമായ നാൻജിംഗിൽ കണ്ടെത്തിയ കോവിഡ് രോഗബാധ അഞ്ച് പ്രവിശ്യകളിലേക്ക് വ്യാപിച്ചതായി റിപ്പോർട്ടുകൾ. ഇതുവരെ നാൻജിംഗ് നഗരത്തിൽ മാത്രം 200 കേസുകളാണ് ഉണ്ടായതെന്ന് ഗ്ളോബൽ ടൈംസ് റിപ്പോർട് ചെയ്യുന്നു. നാൻജിംഗ് വിമാനത്താവളം വഴി യാത്ര ചെയ്‌തവരിലാണ് രോഗവ്യാപനം കൂടുതലായുള്ളത്.
ഇതിനെ തുടർന്ന് നാൻജിംഗ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഓഗസ്‌റ്റ് 11 വരെ നിർത്തി വയ്‌ക്കുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. വേഗത്തിൽ രോഗവ്യാപനം കണ്ടെത്തുന്നതിനായി കൂട്ട പരിശോധനയും ഇവിടെ നടത്തിവരുന്നുണ്ട്. തലസ്‌ഥാനമായ ബെയ്‌ജിംഗ് ഉൾപ്പെടെ 15ഓളം നഗരങ്ങളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്.
കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ഈ നഗരങ്ങളിൽ അതിവേഗം വ്യാപിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലെ പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
Read Also: അതിർത്തി തർക്കം; അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം








































