ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. ജൂലൈ 25ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞത്. 617 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ 4,12,153 ആണ്, ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
#Unite2FightCorona#LargestVaccineDrive
????? ?????https://t.co/qxwP1SCdXR pic.twitter.com/sfzDtY6JEh
— Ministry of Health (@MoHFW_INDIA) August 7, 2021
40,017 പേർ ഇന്നലെ മാത്രം രോഗമുക്‌തി നേടിയിട്ടുണ്ട്. രാജ്യത്തെ മൊത്തം മരണസംഖ്യ ഇപ്പോൾ 4,27,371 ആയി ഉയർന്നിട്ടുണ്ട്. 50,10,09,609 ഡോസ് വാക്‌സിൻ ഇതുവരെ രാജ്യത്ത് നൽകി കഴിഞ്ഞു. കഴിഞ്ഞ ദിവസവും കേരളത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോഗ ബാധിതർ ഉണ്ടായത്. പ്രതിവാര ടിപിആർ 5 ശതമാനത്തിൽ താഴെ തുടരുകയാണ് ഇപ്പോഴും (2.39 ശതമാനം).
Read Also: അമ്മയുടെ പേരും മക്കൾക്ക് സ്വന്തം പേരിനൊപ്പം ചേർക്കാം; ഡെൽഹി ഹൈക്കോടതി






































