അമ്മയുടെ പേരും മക്കൾക്ക് സ്വന്തം പേരിനൊപ്പം ചേർക്കാം; ഡെൽഹി ഹൈക്കോടതി

By Staff Reporter, Malabar News
delhi-high-court-cost of education-children
ഡെൽഹി ഹൈക്കോടതി
Ajwa Travels

ന്യൂഡെൽഹി: സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നത് പോലെ തന്നെ അമ്മയുടെ പേര് ചേർക്കാനും മക്കൾക്ക് അവകാശമുണ്ടെന്ന് ഡെൽഹി ഹൈക്കോടതി. മകളുടെ പേരിനൊപ്പമുള്ള അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പിതാവ് നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു ഹെെക്കോടതി വിധി.

പിതാവിന്റെ പേര് മാത്രമേ കുട്ടികളുടെ പേരിനൊപ്പം ചേർക്കാൻ പാടുള്ളൂ എന്ന് നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്‌തമാക്കി. അതേസമയം, കുട്ടിക്ക് പ്രായപൂർത്തി ആകാത്ത പശ്‌ചാത്തലത്തിൽ സ്വന്തം തീരുമാന പ്രകാരം പേരുമാറ്റാൻ കഴിയില്ലെന്നും, ഹരജിക്കാരനുമായി അകന്നു കഴിയുന്ന ഭാര്യയാണ് പേര് മാറ്റിയതെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ അമ്മയുടെ പേര് ഒപ്പം ചേർക്കുന്നതാണ് പെൺകുട്ടിയുടെ താൽപര്യമെങ്കിൽ അതിൽ എന്താണ് പ്രശ്‌നമെന്ന് ജസ്‌റ്റിസ് രേഖാ പള്ളി ചോദിച്ചു. കുട്ടിയുടെ പഴയപേരിൽ ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്നും പേര് മാറ്റുന്നതിലൂടെ ഇൻഷുറൻസ് നടപടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും പിതാവ് വാദിച്ചു. എന്നാൽ ഇക്കാര്യങ്ങൾക്ക് സ്‌കൂളിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം.

Read Also: കെ സുരേന്ദ്രന് പരസ്യ വിമർശനം; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE