ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടില്‍ ഏർപ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മെയ് 24 വരെയാണ് നേരത്തേ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടാനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് നിലവില്‍ 2,74,629 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്. 21.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. വെള്ളിയാഴ്ച 36,184 പുതിയ കേസുകളും 467 മരണങ്ങളുമാണ് തമിഴ്നാട്ടിൽ റിപ്പോർട് ചെയ്തത്.
ലോക്ക്ഡൗൺ നീട്ടുന്നതിനാല്‍ ആളുകള്‍ക്ക് അവശ്യവസ്തുക്കള്‍ വാങ്ങി ശേഖരിക്കാനായി ശനിയും ഞായറും കടകള്‍ രാത്രി 9 മണി വരെ തുറക്കും. പഴങ്ങളും പച്ചക്കറികളും വാഹനങ്ങളിൽ വിതരണം ചെയ്യും. ബാങ്കുകളും സ്വകാര്യ ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Read Also: വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ






































