ന്യൂഡെല്‍ഹി : രാജ്യത്ത് വീണ്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം അന്പതിനായിരത്തിന് താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 45,674 ആളുകള്‍ക്ക് ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 85,07,754 ആണ്. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധ മൂലം മരിച്ച ആളുകളുടെ എണ്ണം 559 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,26,121 ആയി ഉയര്‍ന്നു.
രോഗബാധിതര്‍ അന്പതിനായിരത്തില് താഴെ റിപ്പോര്‍ട്ട് ചെയ്തത് പോലെ തന്നെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്തരായ ആളുകളുടെ എണ്ണവും അന്പതിനായിരത്തിൽ താഴെ എത്തി. കഴിഞ്ഞ ദിവസം രാജ്യത്ത് രോഗ മുക്തരായ ആളുകളുടെ എണ്ണം 49,082 ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 78,68,968 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 5,12,665 ആണ്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,94,487 കോവിഡ് പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 3959 ആണ്. നിലവില്‍ ഒരു ലക്ഷത്തില്‍ താഴെ രോഗികള്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ ചികിൽസയില്‍ കഴിയുന്നത്. ഒപ്പം തന്നെ ഡെല്‍ഹിയില്‍ 6953 ആളുകള്‍ക്കും തമിഴ്നാട്ടില്‍ 2341 ആളുകള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
Read also : ദേശീയ കോവിഡ് സർവേയുടെ അവസാനഘട്ടം ഇന്ന്; നിബന്ധനകളില്ല






































