തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഈ മാസം 20 വരെ കോണ്‍സുലേറ്റ് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം മുന്നില്‍ കണ്ടാണ് കോണ്‍സുലേറ്റ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് യുഎഇ കോണ്‍സുലേറ്റ് അടച്ചിടുന്നത്.
കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും നേരത്തെ തന്നെ യുഎഇലേക്ക് പോയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ഇരുവരും തിരികെ യുഎഇലേക്ക് മടങ്ങിയത്. അതിന് ശേഷം കോണ്‍സുലേറ്റില്‍ ഒരു ഉദ്യോഗസ്‌ഥനാണ് അറ്റാഷെയുടെ ചുമതല നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഇപ്പോള്‍ വീണ്ടും കോണ്‍സുലേറ്റ് അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളത്.
Read also : പാര്‍വതി ‘അമ്മ’യില്‍ നിന്നും പുറത്തേക്ക്







































