മാവൂര്‍: ഗ്രാമപഞ്ചായത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചായത്ത് തല ആര്‍ആര്‍ടി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉമ്മറിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനിലാണ് യോഗം ചേര്‍ന്നത്.
കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. പോലീസ്, സെക്റ്ററല്‍ മജിസ്ട്രേട്ട്, ക്ളസ്റ്റര്‍ കമാന്‍ഡര്‍ എന്നിവര്‍ വാര്‍ഡുകളില്‍ നിരീക്ഷണം നടത്തി നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൂടാതെ വാർഡുതല ആര്‍ആര്‍ടി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ടി രഞ്ജിത്ത്, കെഎം അപ്പുകുഞ്ഞന്‍, അസി. സെക്രട്ടറി എന്‍ രാജേഷ്, മെഡിക്കല്‍ ഓഫീസര്‍ ബിന്‍സു വിജയന്, വില്ലേജ് ഓഫീഫിസര് ജയലത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിനി വര്‍ഗീസ്, പോലീസ് ബീറ്റ് ഓഫീസര്‍ രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.
Malabar News: യാത്രക്കാരില്ല; ജില്ലയിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ റദ്ദാക്കുന്നു







































