ലഖ്‌നൗ: ഉത്തർപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിമര്‍ശകര്‍ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് സംസ്‌ഥാനം തെളിയിച്ചുവെന്നും യുപി മുഖ്യമന്ത്രി അവകാശപ്പെട്ടു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്‌ഥാനം ഒരുങ്ങികഴിഞ്ഞു. ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടന്ന സംസ്‌ഥാനമാണ് തങ്ങളുടേതെന്നും വാക്‌സിനേഷന്‍ പ്രചാരണത്തില്‍ മുന്നേറിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓക്‌സിജൻ വിതരണത്തിന്റെ കാര്യത്തില്‍ എല്ലാ ജില്ലകളും സ്വയംപര്യാപ്‌തമാണ്. പുതുതായി 300 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കുന്നതായും യോഗി ആദിത്യനാഥ് വ്യക്‌തമാക്കി.
Read also: സ്‌കൂളുകൾ പൂട്ടി; ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം; പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ







































