ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 29,785 പേർ രോഗമുക്തി നേടി.199 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,16,86,796 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,11,81,253 പേർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ 3,45,377 പേർ കോവിഡ് ചികിൽസയിലുണ്ട്. 1,60,166 പേർ കോവിഡ് മൂലം മരണപ്പെടുകയും ചെയ്തു.
4,84,94,594 പേരാണ് ഇതുവരെ രാജ്യത്ത് കൊറോണക്കെതിരായ പ്രതിരോധ വാക്സിൻ സ്വീകരിച്ചത്. 23,54,13,233 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 9,67,459 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
Read also: വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നൽകി ചെന്നിത്തല







































