വോട്ടർ പട്ടികയിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നൽകി ചെന്നിത്തല

By Team Member, Malabar News
chennithala
രമേശ് ചെന്നിത്തല
Ajwa Travels

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ തിരിമറി ചൂണ്ടിക്കാട്ടി വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ വോട്ടർ പട്ടികയിൽ നേരത്തെ ചൂണ്ടിക്കാട്ടിയ ശൈലിയിലുള്ള ക്രമക്കേടിന് പുറമെയാണ് ഇപ്പോൾ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.

ഒരേ വ്യക്‌തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്‌ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജ വോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തിര നടപടി വേണമെന്ന് രമേശ് ചെന്നിത്തല പരാതിയിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ വോട്ടർ പട്ടികയിൽ കണ്ടെത്തിയ ക്രമക്കേട് ഒരേ വ്യക്‌തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്‌ടിക്കപ്പെട്ടതിനെ പറ്റിയായിരുന്നു. തുടർന്ന് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുകയും ചെയ്‌തിരുന്നു.

Read also : യുഡിഎഫിന്റെ പരാതി തള്ളി; ‘ഓട്ടോറിക്ഷ’ കടന്നപ്പള്ളിക്ക് തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE