തിരുവനന്തപുരം : സംസ്‌ഥാനത്തെ എല്ലാ തടവുകാർക്കും കോവിഡ് വാക്‌സിൻ നൽകാൻ തീരുമാനമായതായി ജയിൽവകുപ്പ്. അടുത്ത മാസത്തോടെ തടവുകാരിൽ വാക്‌സിനേഷൻ ആരംഭിക്കാനാണ് തീരുമാനം. തടവുകാർക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ സെക്രട്ടറിയും ജയിൽ ഡിജിപിയും നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനമായത്.
പ്രായപരിധി ഇല്ലാതെയാണ് തടവുകാരിൽ വാക്‌സിനേഷൻ ആരംഭിക്കുന്നത്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആളുകൾക്കും, വിചാരണ തടവുകാർക്കും ഉൾപ്പടെയാണ് വാക്‌സിൻ വിതരണം ചെയ്യുക. നിലവിൽ 45 വയസിന് മുകളിൽ ഉള്ള ആളുകളുടെ വാക്‌സിനേഷൻ നടപടികൾ ഈ മാസത്തോടെ പൂർത്തിയാകും. അതിന് ശേഷമാണ് അടുത്ത ഘട്ടമായി തടവുകാർക്ക് ഉൾപ്പടെ വാക്‌സിനേഷൻ നടത്തുക.
Read also : ഓക്‌സിജൻ ക്ഷാമം; ഡെൽഹിയിൽ സ്‌ഥിതി രൂക്ഷം







































