കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സിപിഐഎം- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അൽപസമയം മുമ്പ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം- യുഡിഎഫ് സംഘർഷമുണ്ടായത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. ഒരു പുതിയ കേസ് കൂടി തന്റെ പേരിൽ പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും, എത്ര കേസുകൾ രജിസ്‌റ്റർ ചെയ്‌താലും അതിനെ നേരിടുമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്ന് പറഞ്ഞ സ്വപ്‌ന മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി ബന്ധമുണ്ടെന്നും തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണെന്നും ആരോപിച്ചു. ക്ളിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന പറയുന്നു.
Most Read: ലിസ്‌റ്റിൽ പേരില്ല; ആദിത്യ താക്കറെയെ ഉദ്ധവിന്റെ കാറിൽ നിന്ന് ഇറക്കിവിട്ടു






































