പേരാമ്പ്രയിൽ സിപിഐഎം- യുഡിഎഫ് സംഘർഷം

By News Bureau, Malabar News
Congress-CPM clash-kozhikode
Ajwa Travels

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സിപിഐഎം- യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ​ഗ്രനേഡ് പ്രയോ​ഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് പോലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.

തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അൽപസമയം മുമ്പ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം- യുഡിഎഫ് സംഘർഷമുണ്ടായത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. ഒരു പുതിയ കേസ് കൂടി തന്റെ പേരിൽ പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും, എത്ര കേസുകൾ രജിസ്‌റ്റർ ചെയ്‌താലും അതിനെ നേരിടുമെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്ന് പറഞ്ഞ സ്വപ്‌ന മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി ബന്ധമുണ്ടെന്നും തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണെന്നും ആരോപിച്ചു. ക്ളിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന പറയുന്നു.

Most Read: ലിസ്‌റ്റിൽ പേരില്ല; ആദിത്യ താക്കറെയെ ഉദ്ധവിന്റെ കാറിൽ നിന്ന് ഇറക്കിവിട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE