തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മേൽ കേന്ദ്ര അജൻസികൾ കേസുകൾ ചുമത്തിയ സാഹചര്യത്തിൽ എകെജി സെന്ററിൽ അടിയന്തര ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിൽ എത്തി കോടിയേരി ബാലകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി.
സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കമുള്ളവരും എകെജി സെന്ററിൽ എത്തിയിട്ടുണ്ട്. പാർട്ടി സെക്രട്ടറി സ്‌ഥാനത്ത് നിന്ന് കോടിയേരി മാറി നിൽക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ പിബി അംഗം എസ് രാമചന്ദ്രൻ പിള്ള ഈ വാർത്ത നിഷേധിച്ചിരുന്നു. കോടിയേരി സെക്രട്ടറി സ്‌ഥാനം ഒഴിയുമെന്ന കാര്യം പരിഗണനയിൽ ഇല്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.
ബിനീഷിനെതിരെയുള്ള കേസിന്റെ പേരിൽ കോടിയേരിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്‌ട്രീയപരമായി നേരിടാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
Read also: റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു; ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും മടങ്ങാതെ ഇഡി