ന്യൂഡെൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ചേരും. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. കോവിഡ് സാഹചര്യങ്ങൾ മൂലം രണ്ട് ദിവസമായി ചേരേണ്ട യോഗം ഓൺലൈൻ ആയി ഒറ്റ ദിവസം മാത്രമാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരളത്തിൽ നടക്കുന്ന പ്രതിപക്ഷ സമരവും വിമാനത്തിലെ പ്രതിഷേധവും യോഗത്തിൽ പ്രധാന ചർച്ചയായേക്കും.
അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന സമരങ്ങളും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. പദ്ധതി പിൻവലിക്കണമെന്ന് നേരത്തെ പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരുന്നു. പിബി അംഗങ്ങളുടെ ചുമതലയും പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടത് സംബന്ധിച്ചും യോഗത്തിൽ തീരുമാനം ഉണ്ടാകും.
Most Read: സംസ്‌ഥാനത്ത് കാലവർഷം കനത്തേക്കും; 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്