സംസ്‌ഥാനത്ത്‌ കാലവർഷം കനത്തേക്കും; 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്

By Trainee Reporter, Malabar News
Heavy Rain Alert In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കാലവർഷം കനത്തേക്കും. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. മൽസ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ 21ആം തീയതി വരെ മൽസ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ, കേരളത്തിൽ ജൂൺ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരുന്നു. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്‌നാട് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ തുടരാൻ കാരണം.

Most Read: അഗ്‌നിപഥ് പ്രതിഷേധം; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ഏജൻസികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE