സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്

By Desk Reporter, Malabar News
CPM Central Committee meeting today
Representational Image
Ajwa Travels

ഹൈദരാബാദ്: സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദിൽ ചേരും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരടിന് അംഗീകാരം നൽകുകയാണ് യോഗത്തിന്റ മുഖ്യ അജണ്ട.

കോൺഗ്രസുമായുള്ള സമീപനത്തിന്റ പേരിൽ കേരളത്തിൽ സിപിഎം-സിപിഐ തർക്കം തുടരുന്നതിനിടെ ആണ് നിർണായക കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.

കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്നാണ് കഴിഞ്ഞ പോളിറ്റ് ബ്യൂറോയുടെ തീരുമാനം. എന്നാൽ കേന്ദ്ര കമ്മറ്റിയിൽ അംഗങ്ങൾ വ്യത്യസ്‌ത നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരള-ബംഗാൾ അംഗങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ ശക്‌തമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഇതിൽ സിപിഐയുടെ നിലപാടും യോഗത്തിൽ ചർച്ചയായേക്കും. ഒപ്പം കെ റെയിൽ സംബന്ധിച്ച വിവാദങ്ങളും യോഗത്തിൽ ഉയർന്നുവരാനിടയുണ്ട്.

Most Read:  ബൂസ്‌റ്റർ ഡോസ്; രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE