കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട്, സഖ്യമില്ല; സിപിഐഎം പോളിറ്റ് ബ്യൂറോ

By Web Desk, Malabar News
Sitaram-Yechury_Brinda-Karat
Ajwa Travels

ഡെൽഹി: കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മുമ്പുണ്ടായിരുന്ന നിലപാട് തുടരും. രാഹുൽ ഗാന്ധിയുടെ ജയ്‌പൂർ പ്രസംഗം പിബിയിൽ ചർച്ചയായി. കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടാണെന്ന് പോളിറ്റ് ബ്യൂറോയിൽ വിമർശനമുണ്ടായി.

കോൺഗ്രസ് ദുർബലമാകുന്നു. പ്രാദേശിക പാർട്ടികളാണ് ബിജെപിയെ നേരിടാൻ ഫലപ്രദമെന്നും പോളിറ്റ് ബ്യൂറോ ചർച്ച ചെയ്‌തു. സിപിഐഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്‌ട്രീയ പ്രമേയം പിബി അംഗീകരിച്ചു. ജനുവരിയിൽ ചേരുന്ന കേന്ദ്രക്കമ്മിറ്റിയിൽ കരടിന് അന്തിമ അംഗീകാരം നൽകും.

ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബംഗാൾ മോഡൽ സഖ്യങ്ങൾ തള്ളാതെയുള്ളതാണ് കരട് രാഷ്‌ട്രീയ പ്രമേയം. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തിൽ കോൺഗ്രസുമായി പ്രത്യേക സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്‌ട്രീയ പ്രമേയം അംഗീകരിക്കുന്നു.

Kerala News: വള്ളം മറിഞ്ഞ് പോലീസുകാരന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE