കനത്ത മഴക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ; ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും

By Trainee Reporter, Malabar News
cracks had formed in nearby houses during the piling work of the railway overbridge
Representational Image
Ajwa Travels

കാസർഗോഡ്: കനത്ത മഴക്ക് പിന്നാലെ ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമിക്ക് വിള്ളൽ കണ്ടെത്തി. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലും വിള്ളൽ കണ്ടെത്തി ഈ പ്രദേശത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇന്ന് വൈകുന്നേരമാണ് ഭൂമിക്ക് വിള്ളൽ കണ്ടത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ മഴ പെയ്‌തിരുന്നു. പിന്നാലെയാണ് ഭൂമിയിൽ വിള്ളൽ കണ്ടെത്തിയതെന്നാണ് വിവരം. മാലോത്ത കസബ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലേക്കാണ് ആറ് വീടുകളിൽ നിന്നുള്ള 22 പേരേ മാറ്റിപ്പാർപ്പിക്കുന്നത്.

Most Read| എന്തിന് 10 ലക്ഷം നൽകണം? വിഷമദ്യ ദുരന്തത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE