കേപ് ടൗൺ: ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധകരും സുരക്ഷാ സേനയും ഏറ്റുമുട്ടി. അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കുറ്റത്തിന് മുന്‍ പ്രസിഡണ്ട് ജേക്കബ് സുമ അറസ്റ്റിലായതിന് പിന്നാലെയാണ് സംഘർഷങ്ങള്‍ക്ക് തുടക്കമായത്.
കടുത്ത ദാരിദ്രവും അരക്ഷിതാവസ്ഥയുമായാണ് രാജ്യത്ത് ആഭ്യന്തര സംഘർഷം രൂക്ഷമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. തെരുവിലിറങ്ങിയ ആള്‍ക്കൂട്ടം ഷോപ്പിങ് മാളുകള്‍ കൊള്ളയടിച്ചു. ചില്ലറ വില്പനശാലകളിലും ആളുകള്‍ കൊള്ള നടത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. തടയാനെത്തിയ പോലീസിനെ ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്തു.
Also Read: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം







































