ബെംഗളൂരു: കന്നട നടന്‍ പുനീത് രാജ്‌കുമാറിന്റെ മരണത്തെ തുടര്‍ന്ന് ജിമ്മുകളില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ജിമ്മുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറയുന്നു.
ഫിറ്റ്നസ് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വ്യായാമത്തിനിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ പ്രാപ്‌തരാക്കണമെന്നുമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തിൽ പറയുന്നത്. കാര്‍ഡിയോളജിസ്‌റ്റുകള്‍ അടക്കമുള്ള ആരോഗ്യ വിദഗ്‌ധരുമായി ചര്‍ച്ച നടത്തിയാണ് സര്‍ക്കാര്‍ പുതിയ രൂപരേഖ ഉണ്ടാക്കിയിരിക്കുന്നത്.
അടിയന്തര സാഹചര്യത്തില്‍ ഫസ്‌റ്റ് എയ്‌ഡ് നല്‍കാന്‍ ജിം പരിശീലകരെ പ്രാപ്‌തരാക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് പുനീത് ശാരീരിക അസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ചത്.
തുടര്‍ന്ന് കുടുംബ ഡോക്‌ടറുടെ ക്ളിനിക്കില്‍ കൊണ്ടുപോവുകയും പിന്നീട് വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അടിയന്തര ചികിൽസ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Also: ഇന്ത്യയുടെ സ്വന്തം വാക്‌സിൻ, കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം