മിശ്ര വിവാഹം; തലസ്‌ഥാനത്ത്‌ യുവാവിന് ക്രൂര മർദ്ദനം

By Syndicated , Malabar News
Interfaith-marriage
Ajwa Travels

തിരുവനന്തപുരം: മിശ്ര വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന് മർദ്ദനമേറ്റതായി പരാതി. ചിറയിൻകീഴ് സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. മിഥുൻ വിവാഹം കഴിച്ച പെൺകുട്ടിയുടെ സഹോദരനാണ് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ 29ആം തിയതിയായിരുന്നു ചിറയിൻകീഴ് സ്വദേശികളായ മിഥുനും ദീപ്‌തിയും വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം.

തുടർന്ന് കുടുംബവുമായുള്ള പ്രശ്‌നങ്ങൾ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്‌ച മിഥുനെ ദീപ്‌തിയുടെ സഹോദരൻ വിളിച്ചുകൊണ്ട് പോകുകയായിരുന്നു. തുടർന്നാണ് സഹോദരനും മറ്റു മൂന്നുപേരും ചേർന്ന് മിഥുനെ ക്രൂരമായി മർദ്ദിച്ചത്. ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മർദ്ദനത്തിൽ മിഥുന്റെ തലക്കും, നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ചിറയിൻകീഴ് പോലീസ് കേസെടുത്തു.

Read also: അഫ്ഗാനിൽ വിദേശ കറന്‍സിക്ക് വിലക്ക്; ലംഘിച്ചാൽ നടപടിയെന്ന് താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE