സാന്ത്വന സദന സമർപ്പണം;സംഘാടക സമിതി രൂപീകരിച്ചു

By Desk Reporter, Malabar News
Santhwana Sadanam_Malabar News_2020 Dec 12
നിർമ്മാണം പുരോഗമിക്കുന്ന 'സാന്ത്വന സദനം' കെട്ടിടമാതൃക
Ajwa Travels

മഞ്ചേരി: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ നിർമ്മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന്റെ സമർപ്പണം ഈ മാസം 20ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്‌തി സുൽത്താനുൽ ഉലമാ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും.

തെരുവിലലയുന്നവരെ പുനരധിവസിപ്പിക്കുക, ലഹരിക്കടിമപ്പെട്ടവര്‍ക്ക് ചികിൽസ നല്‍കി മോചനം സാധ്യമാക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദഗ്‌ധ ചികിൽസ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സാന്ത്വന സദനത്തിനുള്ളത്.

സമർപ്പണത്തിന്റെ സംഘാടക സമിതി ഭാരവാഹികളായി ഒഎംഎ റഷീദ് ഹാജി (ചെയർമാൻ), ഹസൈനാർ സഖാഫി കുട്ടശ്ശേരി, മുഹമ്മദ് ശരീഫ് നിസാമി, എൻകെ അബ്‌ദുള്ള (വൈസ് ചെയർമാൻമാർ ), സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി (ജന. കൺവീനർ), അബൂബക്കർ സഖാഫി തോട്ടുപോയിൽ, യൂസുഫ് പെരിമ്പലം, യുടിഎം ശമീർ പുല്ലൂർ (കൺവീനർമാർ), മൊയ്‌തീൻ കുട്ടി ഹാജി വീമ്പൂർ (ഫിനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായി അബ്‌ദുറഹ്‌മാൻ കാരക്കുന്ന്, അബ്‌ദുൽ ജലീൽ നഈമി (പ്രചരണം), വിപിഎം ഇസ്ഹാഖ്, മുജീബ് വടക്കേമണ്ണ (മീഡിയ), സിദ്ദീഖ് സഖാഫി വഴിക്കടവ്, സുലൈമാൻ സഅദി തോട്ടുപോയിൽ (സ്വീകരണം), ഉമർ മുസ്‌ലിയാർ ചാലിയാർ, സ്വഫ്‌വാൻ കൂടക്കര (സംവിധാനം), ടിഎ നാസർ അശ്റഫി, സലാം തൊട്ടുപോയിൽ (റിഫ്രഷ്‌മെന്റ്), അബ്‌ദുൽ അസീസ് സഖാഫി എലബ്ര, സൈനുദ്ധീൻ സഖാഫി ചെറുകുളം (ഫിനാൻസ്), സ്വാദിഖ് സഖാഫി മുട്ടിപ്പാലം, ശിഹാബ് കാഞ്ഞിരം (വളണ്ടിയേഴ്‌സ്), ഡോ മുസ്‌തഫ കെ, എസി ഹംസ മാസ്‌റ്റർ (പബ്‌ളിക് റിലേഷൻ ), ഒഎ വഹാബ്, ശുഹൈബ് ആനക്കയം (സപ്ളിമെന്റ്) എന്നിവരെയും തിരഞ്ഞെടുത്തു.

സംഘാടക സമിതി രൂപീകരണ കൺവെൻഷൻ എസ്‌വൈഎസ് ജില്ലാ ജനറൽ സെക്രട്ടറി ജമാൽ കരുളായി ഉൽഘാടനം ചെയ്‌തു. ഇകെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. സൈദലവി ദാരിമി ആനക്കയം, എപി ബശീർ ചെല്ലക്കൊടി, ഹസൈനാർ സഖാഫി കുട്ടശ്ശേരി, അശ്റഫ് മുസ്‍ലിയാർ കാരക്കുന്ന്, സിദ്ദീഖ് സഖാഫി വഴിക്കടവ്, വിപിഎം.ഇസ്ഹാഖ്, സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി, യൂസുഫ് പെരിമ്പലം എന്നിവർ പ്രസംഗിച്ചു.

Most Read: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കും; മുന്നറിയിപ്പുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE