ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കും; മുന്നറിയിപ്പുമായി കർഷകർ

By Trainee Reporter, Malabar News
Delhi_Farmers_Protests_Malabar news
Ajwa Travels

ന്യൂഡെൽഹി: തങ്ങൾ മുന്നോട്ട് വെക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ന് നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കുമെന്ന് കേന്ദ്ര സർക്കാരിന് കർഷകരുടെ മുന്നറിയിപ്പ്. ഡെൽഹി ചലോ പ്രക്ഷോഭം 8ആം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരത്തിന് രാജ്യവ്യാപക പിന്തുണ ലഭിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കർഷകരും കേന്ദ്രവുമായുള്ള മൂന്നാം ഘട്ട ചർച്ച ഇന്ന് ഡെൽഹിയിൽ നടക്കുകയാണ്. 40 കർഷകരാണ് കേന്ദ്ര സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചക്കായി എത്തിയത്. ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കർഷക നേതാവ് രാകേഷ് ടികാന്ത് അഭിപ്രായപ്പെട്ടു.

കർഷകരുമായുള്ള ചർച്ചക്ക് അനുകൂല ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. ചർച്ചക്ക് മുൻപായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും തോമർ കൂടിക്കാഴ്‌ച നടത്തി. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും കർഷകരുമായുള്ള ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

Read also: മുസ്‌ലിം പള്ളികളിൽ ഉച്ചഭാഷിണിയിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണം; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE