കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജോസ് കെ മാണിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റായ ലോപ്പസ് മാത്യുവാണ് ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസര്‍ ടിക്കാറാം മീണക്കും കേന്ദ്ര ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയിരിക്കുന്നത്.
ഒരു വൈദികന്റെ പേരില്‍ സോഷ്യല്‍ മിഡിയ വഴി വ്യാജ വീഡിയോ ഉപയോഗിച്ച് ജോസ് കെ മാണിയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായാണ് പരാതി. പ്രചാരണത്തിന് പിന്നില്‍ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പനും അടുത്ത വൃത്തങ്ങളുമാണ് എന്നും പരാതിയില്‍ പറയുന്നു.
Read also: ഇഡിക്ക് രഹസ്യ അജണ്ട; സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി







































